ഇറാക്കിൽ ഭീകരർക്കെതിരെ ബോംബ് ആക്രമണം നടത്തുന്ന വീഡിയോ പങ്കുവച്ച് അമേരിക്ക

ബാഗ്ദാദ്: ഭീകരർക്കെതിരെ സഖ്യസേന ബോംബ് ആക്രമണം നടത്തുന്ന വീഡിയോ പങ്കുവച്ച് അമേരിക്ക. കിർകുക്കിലെ ഭീകര താവളത്തിനു നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് അമേരിക്ക പങ്കുവച്ചത്.
ഓപ്പറേഷൻ ഇൻഹെറന്‍റ് വിഷൻ എന്ന കുറിപ്പോടൈയാണ് അമേരിക്ക വീഡിയോ പങ്കുവച്ചത്. ഇറാക്കിലെയും സിറിയയിലെയും ഭീകരർക്കെതിരായ പോരാട്ടങ്ങളുടെ ഭാഗമാണ് നടപടിയെന്നാണ് വിശദീകരണം.