കോവിഡ് ബാധിച്ച് ദുബായിൽ മലയാളി മരിച്ചു


ദുബായ്: കോവിഡ്−19 രോഗം സ്ഥിരീകരിച്ച മലയാളി ദുബായിൽ മരിച്ചു. തലശേരി ടെംപിൾ ഗേറ്റ് സ്വദേശി പ്രദീപ് സാഗർ (41) ആണ് മരിച്ചത്. തുടക്കത്തിൽ പ്രദീപിന് കൃത്യമായ വൈദ്യസഹായം ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ഒരാഴ്ചമുന്പ് രോഗം കടുത്തതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

 

രോഗം തുടങ്ങിയ സമയത്ത് വൈദ്യസഹായം കിട്ടിയിരുന്നില്ലെന്ന് കുടുംബാഗങ്ങൾ പറയുന്നു.

 

രണ്ടാഴ്ച മുമ്പ് രോഗ ലക്ഷണങ്ങള്‍ പ്രകടമായെങ്കിലും തുടക്കത്തില്‍  പ്രദീപിന് ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നാണ് ദുബായില്‍ തന്നെയുള്ള ബന്ധു അറിയിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്ന പ്രദീപിന് രോഗ ലക്ഷണങ്ങള്‍ പ്രകടമായ സമയത്ത്ആ ശുപത്രിയില്‍ പോകാന്‍ സാധിച്ചില്ല. ചില ഗുളികകള്‍ കഴിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് കൊവിഡ് സംശയത്താല്‍ ടെസ്റ്റിന് വിധേയമായെങ്കിലും നെഗറ്റീവ് റിസള്‍ട്ടാണ് ലഭിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. പിന്നീട് രണ്ടാമത് നടത്തിയ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

You might also like

  • Straight Forward

Most Viewed