യു.എസില്‍ കോവിഡ് ബാധിച്ച് മരിച്ചത് 40 ഓളം ഇന്ത്യക്കാര്‍: 17 പേരും കേരളത്തില്‍ നിന്നുള്ളവര്‍

വാഷിംഗ്ടണ്‍: കൊവിഡ് 19 വൈറസ് ബാധ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്കയിലാണ് അതിരൂക്ഷമായി നാശം വിതയ്ക്കുന്നത്. മരണസംഖ്യയും രോഗം സ്ഥിരീകരിക്കുന്നവരുടെയും എണ്ണം അതിവേഗമാണ് യുഎസില്‍ ഉയരുന്നത്. യുഎസില്‍ ഇതുവരെ 40 നു മുകളില്‍ ഇന്ത്യന്‍−അമേരിക്കന്‍സും ഇന്ത്യക്കാര്‍ക്കുമാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇതുവരെ 1,500 ഓളം പേര്‍ക്ക് രോഗ ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു ദിവസം തന്നെ രണ്ടായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യവും അമേരിക്കയായി മാറി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,108 മരണമാണ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചു ലക്ഷം കവിയുകയും ചെയ്തു.
അമേരിക്കയില്‍െ കൊറോണ വൈറസ് പ്രഭവകേന്ദ്രമായി ന്യൂജേഴ്‌സിക്ക് പിന്നാലെ ന്യൂയോര്‍ക്കും മാറി കഴിഞ്ഞു. അമേരിക്കയില്‍ ഇന്ത്യന്‍ വംശജരും ഇന്ത്യക്കാരും ഏറ്റവും അധികം പേര്‍ അവധിവസിക്കുന്നത് ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമാണ്. മരണപ്പെട്ടവരില്‍ 17 പേര്‍ മലയാളികളാണ്. ഗുജറാത്തില്‍ നിന്ന് പത്തുപേര്‍, പഞ്ചാബില്‍ നിന്ന് നാലുപേര്‍, ആന്ധ്രയില്‍ നിന്ന് രണ്ടുപേര്‍ ഒഡീഷയില്‍ നിന്ന് ഒരാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. ഇതില്‍ ഒരാളൊഴികെ ബാക്കി എല്ലാവരും 60 വയസിനു മുകളില്‍ പ്രായം ഉള്ളവരാണ്. മരണപ്പെട്ടവരില്‍ ഒരാള്‍ക്ക് 21 വയസായിരുന്നു.