കലാസംവിധായകന്‍ തിരുവല്ല ബേബി അന്തരിച്ചു

മുതിര്‍ന്ന ചലച്ചിത്ര കലാസംവിധായകന്‍ തിരുവല്ല ബേബി (84) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ആയിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
നെല്ല് ഉള്‍പ്പെടെ നിരവധി മലയാള സിനിമകളുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലും കലാരംഗത്ത് അദ്ദേഹം സജീവമായിരുന്നു. നിരവധി പള്ളികളുടെ മദ്ബഹ അദ്ദേഹം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. കലാപരിപാടികള്‍ക്കായി നിരവധി വേദികള്‍ അദ്ദേഹം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
സാമൂഹിക സാംസ്‌കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി യുഎസിലെ പ്രമുഖ സംഘടനകളുടെ ഭാരവാഹിയായിരുന്നു. നിലവില്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ ജോ. സെക്രട്ടറിയായിരുന്നു.