അമേരിക്കൻ തെരഞ്ഞെടുപ്പ്: വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടിയെടുക്കുമെന്ന് ഫേസ്ബുക്കും യുട്യൂബും

വാഷിംടണ്‍: അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വ്യാജ വാർത്തകൾക്കും വീഡിയോകൾക്കുമെതിരെ കർശന നിരീക്ഷണവുമായി യൂട്യൂബും ഫേസ്ബുക്കും. വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് യൂട്യൂബും ഫേസ്ബുക്കും യൂസർമാർക്ക് നൽകിയിട്ടുണ്ട്. 2016 ലെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച ചില വ്യാജ വാർത്തകൾ തെരഞ്ഞെടുപ്പില്‍ നിർണായക പങ്ക് വഹിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് യൂട്യൂബും ഫേസ്ബുക്കും ഇത്തവണ നിലപാട് കടുപ്പിക്കുന്നത്. കാഴ്ച്ചക്കാരെ സ്വാധീനിക്കുന്ന വ്യാജവാർത്തകൾക്കും ഡീപ് ഫേക്ക് വീഡിയോകൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് യൂട്യൂബ് വ്യക്തമാക്കി. വ്യാജ വീഡിയോകളും വാർത്തകൾകളും ഉടൻ നീക്കുമെന്നാണ് ഫേസ്ബുക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2020 നവംബർ മൂന്നിനാണ് അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.