പൗരത്വ നിയമ ഭേദഗതിക്കെതിരേ പോളണ്ടിലും പ്രതിഷേധം സംഘടിപ്പിച്ചു


വാഴ്സ: പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ പട്ടികയ്ക്കുമെതിരേ പോളണ്ടിലും പ്രതിഷേധം. ഇന്ത്യയിലെ എൻ.ഡി.എ സർക്കാർ ഭരണഘടനാവിരുദ്ധമായ നിയമങ്ങൾ ദുഷ്ടലാക്കോടെ നടപ്പിലാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് പോളണ്ടിലെ ഇന്ത്യൻ വംശജരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. നിരവധി വിദ്യാർഥികളും അധ്യാപകരും ഗവേഷകരും തൊഴിലാളികളും പരിപാടിയിൽ പങ്കെടുത്തു. സമരത്തിന് പിന്തുണ അറിയിക്കാൻ ചില പോളിഷ് ആക്ടിവിസ്റ്റുകളും എത്തിയിരുന്നു. വാർസോയിലെ ഇന്ത്യൻ എംബസ്സിയുടെ മുന്നിൽ നടന്ന പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു.

You might also like

Most Viewed