അമേരിക്കയിൽ മോഷ്ടാവിന്‍റെ വെടിയേറ്റ് മലയാളി മരിച്ചു


വാഷിംഗ്ടൺ: ഫ്ലോറിഡയിൽ മോഷ്ടാവിന്‍റെ വെടിയേറ്റ് മലയാളി മരിച്ചു. കൊരട്ടിയിൽ മാത്യു (68) ആണ് മരിച്ചത്. സെന്‍റർ േസ്റ്ററ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം മോഷ്ടാവ് മാത്യു സഞ്ചരിച്ചിരുന്ന കാർ രക്ഷപ്പെടാനായി തട്ടിയെടുക്കുകയായിരുന്നു. മാത്യുവിനെ പാസഞ്ചർ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം വാഹനം ഓടിച്ചു പോകുകയായിരുന്നു.  കാറിനെ പോലീസ് പിന്തുടർന്ന് അക്രമിയെ കസ്റ്റഡിയിലെടുത്തു. പോലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിച്ച് വാഹനം മറിയുകയായിരുന്നു. എന്നാൽ മാത്യുവിനെ കാറിൽ കണ്ടെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കവർച്ച ചെയ്ത ബാങ്കിനു സമീപം തന്നെയുള്ള സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്‍ററിനു പിന്നിൽ നിന്നു മാത്യുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. അമേരിക്കയിൽ ബിസിനസുകാരനാണ് കൊല്ലപ്പെട്ട മാത്യു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed