തീവ്രവാദികൾ‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്


 

ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരർക്കെതിരെ പാകിസ്ഥാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സൈനികനടപടികൾ ഒഴിവാക്കണമെന്നും മേഖലയിൽ സംയമനം പാലിക്കണമെന്നും അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടു. അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.

ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാരുമായി ബന്ധപ്പെട്ടിരുന്നു. പാകിസ്ഥാന്റെ മണ്ണിൽ നിന്ന് ഭീകരവാദം തുടച്ചുനീക്കാൻ പാക് ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മൈക്ക് പോംപിയോ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയെ അറിയിച്ചു. അതേസമയം, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം ഇക്കാര്യങ്ങൾ ചർച്ച ചെയ്തു. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് വിദേശകാര്യ മന്ത്രിമാരെ അറിയിച്ചതായും നിലവിലെ സാഹചര്യത്തിൽ കൂടുതൽ സൈനിക നടപടികൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടതായും അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു.                       

You might also like

  • Straight Forward

Most Viewed