പാകിസ്ഥാന് ഒരു ഡോളറിന്‍റെ സഹായം പോലും നൽകരുതെന്ന് നിക്കി ഹാലെ

പാകിസ്ഥാന് തീവ്രവാദികളെ വളർത്തുന്നതിന്‍റെ വലിയ ചരിത്രമുണ്ടെന്ന് യുഎന്നിലെ മുൻ യു.എസ് സ്ഥാനപതി നിക്കി ഹാലെ. ആ സ്വഭാവം മാറ്റുന്നത് വരെ അമേരിക്കയിൽ നിന്ന് പാകിസ്ഥാന് ഒരു ഡോളറിന്‍റെ പോലും സഹായങ്ങൾ നല്‍കരുതെന്ന് ഹാലെ വ്യക്തമാക്കി.
ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം പാകിസ്ഥാനുള്ള സഹായങ്ങൾ ബുദ്ധിപരമായി വെട്ടിച്ചുരുരുക്കിയിരിക്കുകയാണ്. പാകിസ്ഥാന് സഹായങ്ങള്‍ നല്‍കുന്പോൾ അവർ അത് തീവ്രവാദം വളർത്താനാണ് ഉപയോഗിക്കുന്നത്.
ആ അവസ്ഥ മാറുന്നത് വരെ അവർക്ക് ഇനി ഒരുതരത്തിലുള്ള സഹായങ്ങൾ നൽകാൻ പാടില്ലെന്നു ഹാലെ കൂട്ടിച്ചേർത്തു.