പാകിസ്ഥാന് കനത്ത തിരിച്ചടി നൽ‍കി ഇന്ത്യ: എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിരെന്ന് സുരേഷ് ഗോപി


തിരുവനന്തപുരം: ജമ്മു കാശ്മീരിലെ പുൽ‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് പാകിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നൽ‍കിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നടൻ സുരേഷ് ഗോപി രംഗത്ത്. “പുൽവാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ. ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക്ക് അധിനിവേശ കാശ്മീരിലെ നാല് ഭീകര താവളങ്ങളാണ് ഇന്ത്യ തകർത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?−” സുരേഷ് ഗോപി സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.

പാകിസ്ഥാനിലേക്ക് കടന്ന് കയറി ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകര ക്യാന്പുകൾ തകർന്നു. പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് കേന്ദ്രങ്ങളിൽ  ഇന്ന് പുലർച്ചെയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ബാലകോട്ട് അടക്കം മൂന്ന് കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 300ഓളം പേർ കൊല്ലപ്പെട്ടതായുമാണ് സൂചന.

You might also like

  • Straight Forward

Most Viewed