വെനസ്വലയിലെ അമേരിക്കൻ ഇടപെടലിനെതിരെ അർജന്റീനയിൽ പ്രതിഷേധം

വെനസ്വലയിലെ അമേരിക്കൻ കടന്നുകയറ്റതിനെതിരെ അർജന്‍റീനയിൽ വ്യാപകമായ പ്രതിഷേധപ്രകടനം. അർജന്‍റീനയിലെ ബ്യൂണസ് അയേഴ്സിലെ യു.എസ് എംബസി ലക്ഷ്യമാക്കിയാണ് നൂറ് കണക്കിന് പ്രതിഷേധക്കാർ അണിനിരന്ന പ്രതിഷേധപ്രകടനം നടന്നത്. നിക്കോളാസ് മദുറോക്ക് അഭിവാദ്യമർപ്പിച്ചും ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് കൊണ്ടുമായിരുന്നു പ്രകടനം.
വെനസ്വലയിൽ അമേരിക്ക അനാവശ്യ ഇടപെടൽ നടത്തുകയാണെന്നും ഇത്തരം കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്നും പ്രതിഷേധക്കാർ പറയുന്നു
ബ്യൂണസ് അയേഴ്സിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ എംബസി ഉപരോധിച്ച് കൊണ്ടായിരുന്നു പ്രകടനം അവസാനിപ്പിച്ചത്. എംബസിയിലേക്കുള്ള രണ്ട് റോഡുകളും പ്രതിഷേധക്കാർ ഉപരോധിച്ചു. അര്‍ജന്‍റീനയുടെ ഇടത് സംഘടനകളുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.
വെനസ്വലയെ പിന്തുണച്ചും എതിർത്തും ലോകരാജ്യങ്ങളിൽ തന്നെ ചേരിതിരിവ് നടക്കുന്നതിനിടെയാണ് അർജന്‍റീനയിൽ മദുറോയെ അനുകൂലിച്ച് നിരവധി പേർ തെരുവിലിറങ്ങിയത്.