പി.സി ജോർജിനെ രവി പൂജാരി വിളിച്ചതിന് തെളിവ്

കൊച്ചി: അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരി പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെ വിഷിച്ചതിന് തെളിവ് ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജൻസികൾ. സെനഗലിൽ നിന്ന് നാല് ഇന്‍റർനെറ്റ് കോൾ വന്നതായി കേന്ദ്ര ഏജൻസികൾ സ്ഥിരീകരിച്ചു. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി.സി ജോർജ് കഴിഞ്ഞ ദിവസം വെളിപ്പടുത്തിയിരുന്നു
പി.സി ജോർജിന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ:
രണ്ടാഴ്ച മുന്പ് ആഫ്രിക്കയിൽ നിന്ന് എനിക്ക് ഒരു നെറ്റ് കോൾ വന്നു. ആദ്യം അയാൾ നിങ്ങൾക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലെന്ന് പറഞ്ഞപ്പോൾ താൻ രവി പൂജാരിയാണെന്ന് അയാൾ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളിൽ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്കൽ, നിന്‍റെ വിരട്ടൽ എന്‍റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷിൽ താനും മറുപടി പറഞ്ഞു.
സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പി.സി ജോർജ് പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടന്നുവരുന്നതിനാൽ സംഭവം പുറത്ത് പറഞ്ഞില്ലെന്നും പി.സി ജോർജ് പറയുന്നു. പൊലീസ് നിർദ്ദേശിച്ചത് അനുസരിച്ചാണ് മിണ്ടാതിരുന്നതെന്നും പി.സി ജോർജ് പറയുന്നു.