ലോകബാങ്ക് പ്രസിഡണ്ടായി ഡേവിഡ് മൽപാസിനെ ട്രംപ് നാമനിർദേശം ചെയ്തു


 

ലോകബാങ്ക് പ്രസിഡണ്ടായി ഡേവിഡ് മൽപാസിനെ അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ് നാമനിർദേശം ചെയ്തു. യു.എസ് ട്രഷറി വകുപ്പിലെ സീനിയർ ഓഫീസറാ‍ണു മൽപാസ്. ലോകബാങ്കിന്‍റെ പന്ത്രണ്ടംഗ എക്സിക്യൂട്ടീവ് ബോർഡാണ് ഔപചാരികമായി പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത്. കീഴ്‌വഴക്കം അനുസരിച്ച് യു.എസ് നോമിനിയെ എല്ലാവരും അംഗീകരിക്കുന്നതാണ് പതിവ്. എക്സിക്യൂട്ടീവ് ബോർഡിൽ അമേരിക്കയ്ക്ക് 16 ശതമാനം വോട്ട് ഉണ്ട്. ലോകബാങ്ക് അടക്കമുള്ള ബഹുരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങളെ നിശിതമായി വിമർശിച്ചിരുന്നയാളാണ് മൽപാസ്. പ്രസിഡണ്ട് ട്രംപും ഇതേ കാഴ്ചപ്പാടുകാരനാണ്. അറുപത്തിരണ്ടു വയസുള്ള മൽപാസ് ട്രംപിന്‍റെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സാന്പത്തിക ഉപദേഷ്ടാവായിരുന്നു.

You might also like

  • Straight Forward

Most Viewed