എൽ.‍പി.ജി ഉപഭോഗത്തിൽ ഇന്ത്യ ലോകത്തെ രണ്ടാമത്തെ രാജ്യം


എൽ.‍പി.ജി ഉപഭോഗത്തിൽ ഇന്ത്യ ലോകത്തെ രണ്ടാമത്തെ രാജ്യം

 

ന്യുഡൽഹി: ആഗോളതലത്തിൽ‍ എൽ.‍പി.ജി ഉപഭോഗത്തിൽ ഇന്ത്യ ലോകത്ത് ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം. പാചക വാതക ഉപഭോഗത്തിന്‍റെ കാര്യത്തിൽ‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയെന്ന് ഓയിൽ‍ സെക്രട്ടറി എംഎം കുട്ടിയാണ് ഈ കാര്യം വ്യക്തമാക്കിയത്. ദില്ലിയിൽ നടന്ന എൽ.‍പി.ജി ഉച്ചകോടിയിലാണ് ഓയിൽ‍ സെക്രട്ടറിയുടെ പരാമനർശമുണ്ടായത്. 2025 ആകുന്പോഴേക്കും എൽ.പി.ജി ആവശ്യകതയിൽ‍ 34 ശതമാനത്തിന്‍റെ വര്‍ധവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

മലിനീകരണം കൂടുതലുണ്ടാക്കുന്ന പരന്പരാഗതമായി പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ക്ക് പകരം രാജ്യത്ത് എൽ.‍പിജി വ്യാപിപ്പിക്കാൻ സർ‍ക്കാർ‍ നടപടികളെടുത്ത് വരുകയാണ്. 2016 മെയ് ഒന്ന് മുതൽ‍ ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വൽ‍ യോജന വഴി 6.31 കോടി പാചക വാതക കണക്ഷനുകൾ പാവപ്പെട്ടവർ‍ക്ക് നൽ‍കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. 

You might also like

  • Straight Forward

Most Viewed