മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്ത് ശശി തരൂർ

തിരുവനന്തപുരം: കേരളത്തെ പ്രളയമുഖത്തു നിന്നു രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് ശുപാർശ ചെയ്ത് ലോക്‌സഭാ എം.പി ശശി തരൂർ. സ്വന്തം ജീവൻ പണയംവെച്ചും രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികൾ 65,000 പേരെ രക്ഷിച്ചതായി ശശി തരൂർ നൊബേൽ സമ്മാന സമിതിയെ അറിയിച്ചു.
പ്രളയത്തിന്റെ ദുരന്ത മുഖത്തു നിന്ന് അനവധിപ്പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളികളുടെ സേവനം ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സഭയുടെയും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ടെന്നു തരൂർ ചൂണ്ടിക്കാണിച്ചു. നൊബേൽ പുരസ്‌കാര സമിതി അധ്യക്ഷൻ ബെറിറ്റ് റീറ്റ് ആൻഡേഴ്‌സന് ഇക്കാര്യം സംബന്ധിക്കുന്ന വിവരങ്ങൾ കാണിച്ചുകൊണ്ട് കത്തയച്ചിട്ടുണ്ടെന്നും തരൂർ പറഞ്ഞു.