താ­­­യ്ലാ­­­ൻ­ഡ് രാ­­­ജാ­­­വി­­­ന്റെ­­­ ശവസംസ്‌കാ­­­രച്ചടങ്ങു­­­കൾ‍ ആരംഭി­­­ച്ചു­­­


ബാങ്കോക്ക് : ഒരു വർഷം മുന്പ് അന്തരിച്ച തായ്ലാൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജിന്റെ ശവസംസ്കാരച്ചടങ്ങുകൾക്ക് ബാങ്കോക്കിൽ തുടക്കമായി. അഞ്ഞൂറിലേറെ കോടി രൂപ ചെലവഴിച്ചുനടത്തുന്ന അഞ്ച്‌ ദിവസം നീളുന്ന ബുദ്ധമതാചാര പ്രകാരമുള്ളതാണ് ചടങ്ങുകൾ. ഗ്രാൻഡ്‌ പാലസിനു മുന്നിലെ ശ്‌മശാനത്തിലാണ്‌ രാജകീയ ബഹുമതികളോടെയുള്ള സംസ്‌കാരം. സംസ്കാരച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനായി ലക്ഷക്കണക്കിനുപേരാണ് തായ്ലാൻഡ് തലസ്ഥാനത്തെത്തിയിട്ടുള്ളത്.

ഇതുവരെ കാണാത്ത തരത്തിലുള്ള ആഡംബരങ്ങളാണ് ശവസംസ്കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട് തായ്ലാൻഡ് ഒരുക്കിയിട്ടുള്ളത്. മൂന്നു ലക്ഷത്തിലേറെ പേർ ചടങ്ങിനെത്തുമെന്നാണ് കണക്കാക്കുന്നത്. വിലാപയാത്രയിൽ പങ്കെടുക്കുന്നവരെല്ലാം കറുത്തവസ്ത്രം ധരിച്ചാകും എത്തുക. വിലാപയാത്രയുടെയും സംസ്കാരച്ചടങ്ങുകളുടെയും പരിശീലനം ഏതാനും ദിവസങ്ങളായി നടന്നുവരികയാണ്.

സുരക്ഷയ്ക്കായി 58,000 പോലീസുദ്യോഗസ്ഥരെ നിയോഗിച്ചതായും സനം ലുവാങ് ചത്വരത്തിലേക്കുള്ള റോഡുകളിൽ വാഹനങ്ങൾ നിരോധിച്ചതായും ശവസംസ്കാരച്ചടങ്ങുകൾ സംഘടിപ്പിക്കുന്ന കമ്മിറ്റിയുടെ വക്താവ് പറഞ്ഞു.

2016 ഒക്ടോബർ 13നാണ് ഭൂമിബോൽ അതുല്യതേജ് അന്തരിച്ചത്. തായ്ലാൻഡ് രാജകൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൽ ആദരാഞ്ജലികളർപ്പിക്കാൻ ഇതുവരെ 1.2 കോടി ആൾക്കാർ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed