ഷി ജിൻപിംഗിനെ അഭിനന്ദിച്ച് ട്രംപ്

വാഷിംഗ്ടൺ : ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഷി ജിൻപിംഗിനെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്.
ഷി ജിൻപിംഗിനെ ഫോണിൽ വിളിച്ചാണ് ട്രംപ് അഭിനന്ദനം അറിയിച്ചത്. അദ്ദേഹത്തിന്റെ അസാമാന്യമായ ഉയർച്ചയിൽ അഭിനന്ദനം അറിയിക്കുന്നു. ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര സഹകരണം, ഉത്തരകൊറിയൻ പ്രതിസന്ധി എന്നിവ ചർച്ച ചെയ്തതായും പിന്നീട് ട്രംപ് ട്വീറ്റ് ചെയ്തു.
ഷി ജിൻപിംഗിനെ പാർട്ടി സ്ഥാപകൻ മാവോ സെദുങ്ങിനും മറ്റൊരു പ്രമുഖ നേതാവ് ഡെങ് സിയാവോ പിങ്ങിനും തുല്യം ആദരണീയനാക്കിക്കൊണ്ടാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 19ാം കോൺഗ്രസ് കഴിഞ്ഞ ദിവസം സമാപിച്ചത്. ഷി ജിൻപിംഗിന്റെ പേരും പ്രത്യയശാസ്ത്രവും ഉൾപ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാനും പത്തൊന്‍പതാം പാർട്ടി കോൺഗ്രസ് അനുമതി നൽകി.