ഇന്ത്യയിലും ഇന്റർനെറ്റ് വിപ്ലവം: മസ്‌ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്

ഷീബ വിജയൻ
ഇലോൺ മസ്‌ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലും പ്രവർത്തനം ആരംഭിക്കുന്നു. കേബിളുകളുടെയോ ടവറുകളുടെയോ സഹായമില്ലാതെ സാറ്റ്‌ലൈറ്റ് വഴി നേരിട്ട് ഇന്റർനെറ്റ് നൽകുന്നതാണ് ഈ സേവനം. പ്രതിമാസം 10 ഡോളർ അതായത് ഏകദേശം 850 രൂപ മുതലുള്ള പ്ലാനുകൾ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
രാജ്യത്തെ പ്രമുഖ മൊബൈൽ സേവനദാതാക്കളായ എയർടെൽ, ജിയോ, എന്നിവർ സ്റ്റാർലിങ്കുമായുള്ള കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്, ഇവരുമായി ചേർന്നാകും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സേവനങ്ങൾ എത്തിക്കുന്നത്. ലോകമെമ്പാടുമുള്ള നൂറിലേറെ രാജ്യങ്ങളിൽ സ്റ്റാർലിങ്ക് സേവനങ്ങൾ നൽകുന്നുണ്ട്. ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകാത്ത മേഖലകളിൽ പോലും ഹൈ -സ്പീഡ് നെറ്റ് വർക്ക് സംവിധാനങ്ങൾ എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
പ്രതിമാസം 850 രൂപ നൽകുന്ന പ്ലാനുകൾ മാത്രമല്ല അതിലും കുറഞ്ഞ ഓഫറുകളും, പരിധിയില്ലാത്ത ഡാറ്റ സേവനങ്ങളും കമ്പനി നൽകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
FSDFSDSFDS