പാകിസ്താനിൽ നാല് വനിതകൾ വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ് : പാക്കിസ്‌ഥാനിൽ അജ്‌ഞാതരുടെ വെടിയേറ്റ് നാലു വനിതകൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രിയിൽ ഹസാര ടൗണിലേക്ക് മടങ്ങിയ വനിതകളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്‌തമായിട്ടില്ല. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനുള്ളിലേക്ക് കടന്ന ഒരു സംഘമാളുകൾ ബഹളം വയ്ക്കുകയും അതിലൊരാൾ വെടിയുതിർക്കുകയുമായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വെടിവയ്പിനെ ബലൂചിസ്‌ഥാൻ മുഖ്യമന്ത്രി നവാബ് സനുള്ള ഖാൻ ഷെരി അപലപിച്ചു.
മുഹറത്തിനു ശേഷം സുരക്ഷാവലയത്തിലായിരുന്ന ഇവിടെ ഇത്തരത്തിൽ വെടിവയ്പ് നടന്നതെങ്ങനെയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് വ്യക്‌തമാക്കി.