അടുത്ത ലക്‌ഷ്യം റഷ്യയെന്ന് ഇസ്ലാമിക് സ്റ്റേറ്റ്

മോസ്കോ : തങ്ങളുടെ അടുത്ത ലക്ഷ്യം റഷ്യയാണെന്ന് ആഹ്വാനം ചെയ്തു കൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോ പുറത്ത് വിട്ടു.
റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിനുള്ള മുന്നറിയിപ്പുമായാണ് വീഡീയോ തുടങ്ങുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഒരുങ്ങി കഴിഞ്ഞെന്നും അടുത്ത ലക്ഷ്യം റഷ്യൻ മണ്ണിലെ ആക്രമണമാണെന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ട വീഡിയോയിൽ പറയുന്നു.
റഷ്യയിലുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ലീപ്പിംഗ് സെല്ലുകളോട് ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണ് വീഡിയോയിൽ.
ഫ്രാൻസിലെ നോർമാഡി പള്ളിയിൽ ആക്രമണം നടത്തി പുരോഹിതനെ വധിച്ച തീവ്രവാദികളുടെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്തു. സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ.