ബലൂൺ വിമാനത്തിന് തീപിടിച്ച് 16 മരണം

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ടെക്‌സാസിൽ ബലൂൺ വിമാനത്തിന് തീ പിടിച്ചുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 16 പേരും വെന്തു മരിച്ചു. കാല്‍ഡ്വെല്‍ പൊലീസ് അധികൃതരാണ് വിവരം സ്ഥിരീകരിച്ചത്.
പ്രൊപൈന്‍ വാതകം നിറച്ച ബലൂണ്‍ വിമാനമാണ് തീപിടിച്ച് ലോക്ക് ഹാര്‍ട്ടിന് സമീപത്ത് വീണത്. അമേരിക്കയില്‍ സാധാരണ വിമാനങ്ങള്‍ക്കുള്ളതു പോലെ തന്നെ പരിശോധനയ്ക്ക് ശേഷമാണ് ബലൂണ്‍ വിമാനങ്ങൾക്കും പറക്കാൻ അനുമതി നൽകുന്നത്. അതിനാൽ തന്നെ ഇവ അപകടത്തിൽപ്പെടുന്നത് താരതമ്യേന കുറവാണ്.
വൈദ്യുത ലൈനില്‍ തട്ടിയതാണ് വിമാനത്തിന് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.