ആഫ്രിക്കയിൽ വീണ്ടും എബോള

സിയറ ലിയോൺ : ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ വീണ്ടും എബോള ഭീഷണി. എബോള രോഗബാധയെത്തുടര്‍ന്ന് 4,000 ത്തോളം പേർ മരണമടഞ്ഞ വടക്കന്‍ ജില്ലയായ ടോണ്‍കോലിലിയില്‍ എബോള മൂലം വീണ്ടും ഒരു കുട്ടി മരിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരികരണം ഉണ്ടായിട്ടില്ല.
രാജ്യത്ത് എബോള തുടച്ചു നീക്കപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.