യു.എന്‍. സമാധാനപുരസ്‌കാരം ഇന്ത്യന്‍ സമാധാനസേനയ്ക്ക്


യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര സഭയുടെ ധീരതയ്ക്കുള്ള പുരസ്‌കാരം ലൈബീരിയയിലെ സമാധാനശ്രമങ്ങള്‍ക്ക് നിയോഗിച്ച ഇന്ത്യന്‍ സമാധാനസേനാംഗങ്ങള്‍ക്ക് . വനിതകള്‍ ഉള്‍പ്പെട്ട 125 അംഗ ഇന്ത്യന്‍ സംഘത്തിനാണ് ഈ അംഗീകാരം..

പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയിലെ സമാധാനവും സുരക്ഷയും കാത്തുസൂക്ഷിച്ചതിനാണിത്. മൊന്റസാര്‍ഡോ പ്രവിശ്യയിലെ കോംഗോ നഗരത്തില്‍ നടന്ന ചടങ്ങിലാണ് സേനാംഗങ്ങള്‍ക്കുള്ള മെഡലുകള്‍ സമ്മാനിച്ചത്.ചടങ്ങില്‍ യു.എന്‍. സെക്രട്ടറി ജനറലിന്റെ ലൈബീരിയയിലെ പ്രത്യേക പ്രതിനിധി ഫരീദ് ഷെരീഫ് സേനാംഗങ്ങളെ അഭിനന്ദിച്ചു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed