വേനല്‍ ചൂടിന് ആശ്വാസമേകാൻ കക്കരിക്ക

ദിനംപ്രതി കനക്കുന്ന വേനല്‍ ചൂടിന് ആശ്വാസമേകുന്ന കക്കിരിക്ക് ആവശ്യക്കാരേറെയാണ്. പഴവെള്ളരിയെന്നും പൊട്ടുവെള്ളരിയെന്നും അറിയപ്പെടുന്ന കക്കിരി സാധാരണയായി കൃഷി ചെയ്തു വരുന്നത് ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളിലാണ്. ചൂടുകാലത്ത് പച്ചയ്ക്ക് കക്കിരി കഴിക്കുന്നത് കടുത്ത ചൂടുല്‍ നിന്നും ആശ്വാസം പകരുന്നതിനാലാണ് കക്കിരിയ്ക്ക് പ്രാധാന്യം നൽകുന്നത്.
ചൂടുകാലത്ത് ശരീരത്തില്‍ നിന്നും കൂടുതലായി ജലം ധാരാളം നഷ്ടപ്പെടും. കക്കിരി കഴിക്കുന്നതിലൂടെ വേണ്ടത്ര ജലാംശം ശരീരത്തില്‍ എത്തും. മാത്രമല്ല കക്കിരിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ കൊളസ്ട്രോളിന്റെ തോത് നിയന്ത്രിക്കും.
കേരളത്തില്‍ പ്രധാനമായും തൃശൂര്‍, എറണാകുളം ജില്ലകളിലാണ് കക്കിരി കൂടുതലായും കൃഷി ചെയ്യുന്നത്. കക്കിരിത്തൈകള്‍ പൂവിട്ടതിന് 47 മുതല്‍ 57 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ലാഭം ലഭിക്കും എന്നതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് ആളുകള്‍ വ്യാപകമായി കക്കിരി കൃഷി ചെയ്യാറുണ്ട്.
വിപണിയില്‍ ഒരു കിലോ കക്കിരിക്കക്ക് ശരാശരി 30 മുതല്‍ 40 രൂപ വരെ വില ലഭിക്കും. പൊട്ടിച്ച കക്കിരി 3 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ സാധിക്കില്ല.
വേനല്‍ക്കാലത്ത് കക്കിരി വിവിധ രീതികളില്‍ കഴിക്കാറുണ്ട്. അതില്‍ ഏറ്റവും രുചികരം കക്കിരി ജ്യൂസാണ്. പഴുത്തു പൊട്ടിയ കക്കിരി ഉടച്ചു ശര്‍ക്കരയും നാളികേരവും മിക്സ് ചെയ്യുന്നതാണ് കക്കിരി ജ്യൂസ്. കടുത്ത വേനല്‍ച്ചൂടില്‍ ശരീരത്തിനും മനസിനും തണുപ്പേകാന്‍ കക്കിരിയോളം മികച്ച വേറൊരു പച്ചക്കറി ഇനം ഇല്ല.