സിനിമ നിർമാതാവും പ്രമുഖ വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു


മലയാള സിനിമയെ ദേശീയ തലത്തിലേക്കെത്തിച്ച സമാന്തര സിനിമകളുടെ നിർമാതാവും പ്രമുഖ വ്യവസായിയുമായ അച്ചാണി രവി(90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ജനറൽ പിക്ചേഴ്സിന്‍റെ ഉടമയും കൊല്ലത്തെ കശുവണ്ടി വ്യവസായകരിൽ പ്രമുഖനുമായിരുന്നു. മികച്ച നിർമാതാവിനുള്ള സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ അച്ചാണി രവിയുടെ യഥാർഥ പേര് കെ. രവീന്ദ്രനാഥൻ നായർ എന്നാണ്. 2008ൽ ജെ.സി. ഡാനിയേൽ പുരസ്കാരം നേടി. 1967−ൽ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിർമിച്ചുകൊണ്ടായിരുന്നു ജനറൽ പിക്‌ചേഴ്‌സ് ആരംഭിച്ചത്. ആകെ നിർമിച്ച 14 സിനിമകൾക്ക് 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങളാണ് ലഭിച്ചത്.

ലക്ഷപ്രഭു, കാട്ടുകുരങ്ങ്, അച്ചാണി, കാഞ്ചനസീത, തന്പ്, കുമ്മാട്ടി, എലിപ്പത്തായം തുടങ്ങി പ്രശസ്ത സിനിമകൾ അദ്ദേഹം നിർമിച്ചു. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയ അദ്ദേഹം ദേശീയ ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമായും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗമായും ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഉഷ. മക്കൾ: പ്രതാപ് നായർ, പ്രീത, പ്രകാശ് നായർ. മരുമക്കൾ: രാജശ്രീ, സതീഷ്‌ നായർ, പ്രിയ.

article-image

ോൈീൈോീ

You might also like

  • Lulu Exchange
  • Straight Forward

Most Viewed