മണിപ്പൂർ സംഘർഷം: കുക്കി നേതാക്കളുമായി കേന്ദ്രസർക്കാർ ചർച്ച ആരംഭിച്ചു

മണിപ്പൂർ സംഘർഷം രൂക്ഷമാകുന്നതിനിടെ മണിപ്പൂരിലെ കുക്കി വിഭാഗത്തിലെ നേതാക്കളുമായി ചർച്ച ആരംഭിച്ച് കേന്ദ്രസർക്കാർ. രാഷ്ട്രീയ പ്രശ്‌നപരിഹാരത്തിന് സമാധാനം ഉറപ്പാക്കാന്‍ ചർച്ചയിലൂടെ നേതാക്കൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. മണിപ്പൂർ ട്രൈബൽ ഫോറം നേതാക്കളുമായി ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടർ തപന്‍ കുമാർ ദേക ആണ് ചർച്ച നടത്തിയത്. ഡൽഹിയിലാണ് ചർച്ച നടന്നത്. കുട്ടികൾക്കെതിരായ എല്ലാ കേസുകളിലും കർശന നടപടിയെടുക്കാം എന്ന് ചർച്ചയിൽ ഉറപ്പും നൽകിയിട്ടുണ്ട്.
അതിനിടെ മണിപ്പൂരിൽ ഇന്നലെ ഏറെ വൈകിയും സംഘർഷം തുടരുന്ന സ്ഥിതിയാണുണ്ടായത്. സംഘർഷത്തിൽ ഒരു പൊലീസ് കമാന്‍ഡോയും വിദ്യാർത്ഥിയും അടക്കം നാലുപേർ മരിച്ചു. ബിഷ്ണുപൂരിൽ പലയിടത്തായാണ് സംഘർഷം ഉണ്ടായത്. മോറിയാങ് തുറേൽ മപനിൽ അക്രമികളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് പോലീസുകാരന്‍ മരിച്ചത്.
ബിഷ്ണുപൂർ, ചുരചന്ദ്പൂർ ജില്ലകളുടെ അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ആണ് ഒരു വിദ്യാർത്ഥി ഉൾപ്പെടെ മൂന്നുപേർ മരിച്ചത്. മേഖലയിൽ നിരവധി പേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. പലയിടത്തും സായുധരായ അക്രമി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
jhgj