ബിബിസി ടോപ് ഗിയര്‍ ഇന്ത്യ അവാര്‍ഡ് നേട്ടവുമായി ദുല്‍ഖര്‍ സല്‍മാന്‍


ബിബിസി ടോപ് ഗിയര്‍ ഇന്ത്യ അവാര്‍ഡ് 2023 സ്വന്തമാക്കി പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍. ഈ വര്‍ഷത്തെ പെട്രോള്‍ഹെഡ് ആക്ടറിനുള്ള അവാര്‍ഡാണ് താരം സ്വന്തമാക്കിയത്. ‘ചുപ്’ എന്ന ചിത്രത്തിലെ പ്രകടനമാണ് ദുല്‍ഖറിനെ അവാര്‍ഡ് നേട്ടത്തിനര്‍ഹനാക്കിയത്.

അടുത്തിടെ ദുല്‍ഖര്‍ സല്‍മാന് ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച വില്ലന്‍ കഥാപാത്രത്തിനുള്ള പുരസ്‌കാരമായിരുന്നു ലഭിച്ചത്. മലയാളത്തിലെ അഭിനേതാക്കളില്‍ ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ നടന്‍ കൂടിയാണ് ദുല്‍ഖര്‍. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വഹിച്ച ‘ചുപ്’ സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്.

‘കിംഗ് ഓഫ് കൊത്ത’യാണ് ഇനി ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഈ വര്‍ഷം ഓണം റിലീസ് ആണ് ചിത്രത്തിന്. ദുല്‍ഖറിന്റെ എക്കാലത്തെയും വന്‍ ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

article-image

ghfghfhfgh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed