മഖ്ബൂൽ മമ്മൂട്ടിയുടെ സഹോദരനാകുന്നു


മമ്മൂട്ടിയുടെ സഹോദരപുത്രനായ മഖ്ബൂൽ സൽമാൻ സിനിമയിൽ മമ്മൂട്ടിയുടെ സഹോദരനാകുന്നു. രൺജി പണിക്കരുടെ മകൻ നിഥിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ സഹോദരനായി മഖ്ബൂൽ എത്തുന്നത്. ഇതാദ്യമായാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ടെലിവിഷൻ പരന്പരയിലൂടെ ശ്രദ്ധേയനായ ഇബ്രാഹിം കുട്ടിയുടെ മകനാണ് മഖ്ബൂൽ. ജനുവരിയിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും. ദൂരമാണ് റിലീസാകാനുള്ള മഖ്ബൂലിന്റെ പുതിയ ചിത്രം. അപ്പുറം ബംഗാൾ, ഇപ്പുറം തിരുവിതാംകൂർ എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് മഖ്ബൂൽ ഇപ്പോൾ.

You might also like

Most Viewed