പ്രഭാസും അനുഷ്കയും വിവാഹിതരാവുന്നു?


ബാഹുബലിയിലെ നായകൻ പ്രഭാസും തെന്നിന്ത്യൻ നായിക അനുഷ്ക ഷെട്ടിയും ഉടൻ വിവാഹിതരാവുമെന്ന് റിപ്പോർട്ടുകൾ. ബാഹുബലി, മിർച്ചി എന്നീ ചിത്രങ്ങളിൽ ഒപ്പം അഭിനയിച്ച ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. തനിക്കായി ഉറപ്പിച്ചു വെച്ച വിവാഹം വേണ്ടെന്നു വെച്ചാണ് 35−കാരനായ പ്രഭാസ് അനുഷ്കയെ കല്യാണം കഴിക്കാൻ ഒരുങ്ങുന്നത്. ‌34−കാരിയായ അനുഷ്ക ഇപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും വില പിടിപ്പുള്ള നായികയാണ്. അനുഷ്കയുടെ പുതിയ ചിത്രമായ രുദ്രമാദേവി തെലുങ്കിൽ വൻ ഹിറ്റാണ്. കൂടെ അഭിനയിച്ച താരങ്ങളിൽ‍ റാണ ദഗുപതിയുമായി മാത്രമാണ് തന്റെ പേര് ചേർ‍ത്ത് ഗോസിപ്പുവരാത്തതെന്നും ഇത്തരം വാർ‍ത്തകൾ‍ കേട്ട് ഇതൊരുപ്രശ്നമല്ലാതായി മാറിയെന്നുമാണ് അനുഷ്കയുടെ പ്രതികരണം. നേരത്തെ ആര്യയുമായും അനുഷ്ക പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

You might also like

Most Viewed