ആചാരങ്ങൾ തിരുത്തി അച്ഛന്റെ അന്ത്യ കർമ്മങ്ങൾ ചെയ്ത് രവീണ ഠണ്ടൻ

പിതാവ് രവി ഠണ്ടന്റെ അന്ത്യ കർമ്മങ്ങൾ ചെയ്ത് നടി രവീണ ഠണ്ടന്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രവി ഠണ്ടൻ മരണത്തിന് കീഴടങ്ങിയത്. പിതാവിന്റെ അന്ത്യകർമങ്ങൾ ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പൊതുവെ പുരുഷന്മാരാണ് ഇത്തരം ചടങ്ങുകൾ ചെയ്യാറുള്ളത്.
എന്നാൽ നടി ചടങ്ങ് ചെയ്തത് വലിയ ഒരു മാറ്റത്തിലേക്കുള്ള തുടക്കമാണ് നടത്തിയിരിക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സ്ത്രീ എന്ന പേരിൽ മാറ്റി നിർത്തപ്പെടുന്ന പല കാര്യങ്ങളും അവസാനിക്കേണ്ടിയിരിക്കുന്നു എന്നും പലരും കമന്റ് ചെയ്യുന്നത്.
പിതാവിന്റെ മരണ ശേഷം അച്ഛനെ കുറിച്ച് നീണ്ട ഒരു കുറിപ്പും രവീണ പങ്കുവെച്ചിരുന്നു. അച്ഛന് തന്റെ ജീവിതത്തിലെ സ്ഥാനം വ്യക്തമാക്കുന്നത് ആയിരുന്നു രവീണയുടെ പോസ്റ്റ്. അച്ഛൻ വേദനിക്കുന്പോൾ തനിക്കും ആ വേദന അനുഭവപ്പെട്ടിരുന്നു.
സങ്കടത്തിലാവുന്പോൾ കണ്ണീർ പങ്കിട്ടിരുന്നുവെന്നും അച്ഛൻ ചിരിക്കുന്പോൾ തനിക്കുള്ളിൽ സന്തോഷം നിറഞ്ഞിരുന്നുവെന്നും രവീണ സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം, മുന്പ് ബോളിവുഡ് താരം മന്ദിര ബേദി ഭർത്താവിന്റെ അന്ത്യകർമങ്ങൾ ചെയ്യുന്നത് വാർത്തയിൽ നിറഞ്ഞിരുന്നു.