അനുമതിയില്ലാതെ കിണർ കുഴിച്ചാൽ അര ലക്ഷം ദിർഹം വരെ പിഴ


അനുമതിയില്ലാതെ കിണർ കുഴിച്ചാൽ അര ലക്ഷം ദിർഹം വരെ പിഴ. റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിലെയും  ഷാർജയിലെ ദൈദിലെയും നഗരസഭകളണ് പിഴസംഖ്യ പ്രഖ്യാപിച്ചത്. അനധികൃത കിണർ കുഴിക്കുന്നത് കമ്പനികളായാലും വ്യക്തികളായാലും പിഴ ചുമത്തുമെന്നാണ് ദുബായ് ഗവൺമെന്റ് അതോറിറ്റികളുടെ മുന്നറിയിപ്പ്. 300 മുതൽ അരലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തുകയെന്ന് അധികൃതർ അറിയിച്ചു. റാസൽഖൈമയിലെ കാർഷിക മേഖലകളിൽ മാത്രം ഉടമകൾ തിരിഞ്ഞു നോക്കാത്ത 28 കിണറുകളുണ്ട്. ഇതിൽ 20 എണ്ണം നികത്തിയതായി അധികൃതർ വെളിപ്പെടുത്തി. ഉമ്മുൽഖുവൈനിലെ കാർഷിക മേഖലയായ ഫലജ് അൽ മുല്ലയിലെ ഉപയോഗശൂന്യ കിണറുകളും നഗരസഭ നികത്തി. അപകടകരമായ കിടങ്ങുകളുടെ കണക്കെടുത്ത് നികത്താൻ ഉടമകൾക്ക് നോട്ടീസ് നൽകുകയാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ. നിശ്ചിത ദിവസത്തിനകം നടപടി സ്വീകരിച്ചില്ലെങ്കിൽ നഗരസഭ കുഴികൾ നികത്തും. 

You might also like

Most Viewed