അശ്ലീല ചിത്ര നിർമ്മാണം; ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ


മുംബൈ: അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത സംഭവത്തിൽ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിൽ. മുംബൈ പോലീസ് ക്രൈംബ്രാഞ്ചിന്റേതാണ് നടപടി. അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് കുന്ദ്ര ആപ്പുകൾ വഴി വിതരണം ചെയ്തിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് അറസ്റ്റ്. സംഭവത്തിൽ കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചതായി മുംബൈ പോലീസ് കമ്മീഷണർ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കുന്ദ്രയ്‌ക്കെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ കുന്ദ്രയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ് കുന്ദ്രയ്‌ക്ക് പുറമേ 11 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 34, 292, 293 എന്നീ വകുപ്പുകൾ പ്രകാരവും ഐടി നിയമപ്രകാരവുമാണ് കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യപരിശോധനയ്‌ക്ക് ശേഷം കുന്ദ്രയെ പോലീസ് ഇന്ന് പോലീസ് കമ്മീഷണറുടെ ഓഫീസിൽ ഹാജരാക്കും. രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെയും വിവാദത്തിൽ പെട്ടിരുന്നു.

You might also like

  • Straight Forward

Most Viewed