ആമിർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദയുടെ റീലീസ് മാറ്റിവെച്ചു


ടോം ഹാങ്ക്സിന്റെ 1994ൽ പുറത്തിറങ്ങിയ ലോക പ്രശസ്ത ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പായ ലാൽ സിങ് ഛദ്ദയുടെ റീലീസ് മാറ്റിവെച്ചു. ഈ വർഷം ക്രിസ്തുമസ്സിന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നുത്. എന്നാൽ ചിത്രം അടുത്ത വർഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ആമിർ ഖാൻ നായകനാകുന്ന ചിത്രത്തിൽ കരീന കപൂറാണ് നായികയായി എത്തുന്നത്. അദ്വൈത് ചന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം തുർക്കിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് ലോക്ക്ഡൗൺ മൂലം ചിത്രീകരണം നീണ്ടു പോയിരുന്നു. ഇതോടെയാണ് റിലീസ് മാറ്റിവെച്ചത്.

അമൃത്സർ, ഛണ്ഡീഗഡ്, കൊൽക്കത്ത, ഹിമാചൽ പ്രദേശ് തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഇതും ലോക്ക്ഡൗൺ മൂലം മുടങ്ങി. 1986ൽ പുറത്തിറങ്ങിയ വിൻസ്റ്റൺ ഗ്രൂമിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് റോബർട്ട് സെമാക്കിസ് അതേ പേരിൽ ഫോറസ്റ്റ് ഗംപ് ഒരുക്കിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, അഡാപ്റ്റഡ് സ്ക്രീൻപ്ലേ, തുടങ്ങി നിരവധി ഓസ്കാറുകൾ ചിത്രം നേടിയിരുന്നു.

You might also like

  • Straight Forward

Most Viewed