പ്രഭാസിന് റെക്കോഡ് തുക പ്രതിഫലം

ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടൻ പ്രഭാസിന് പുതിയ സിനിമയിൽ 100 കോടി പ്രതിഫലം ലഭിക്കുമെന്ന് റിപ്പോർട്ട്. ഇതോടെ ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന നടനാകും പ്രഭാസ്. നേരത്തെ എ ആര്‍ മുരുഗദോസിന്റെ ദര്‍ബാര്‍ എന്ന ചിത്രത്തിനായി രജനികാന്ത് 70 കോടി രൂപ പ്രതിഫലം വാങ്ങിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
മഹാനടി ഫെയിം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സിനിമയ്‍ക്കാണ് പ്രഭാസിന് റെക്കോര്‍ഡ് പ്രതിഫലം ലഭിക്കുക. വലിയ ക്യാൻവാസില്‍ ചെയ്യുന്ന ചിത്രമാണ് ഇത്. നൂറ് കോടി രൂപയാണ് പ്രഭാസിന് പ്രതിഫലം ലഭിക്കുകയെന്നാണ് വാര്‍ത്ത. അഭിനയിക്കുന്നതിന് 70 കോടി രൂപ പ്രതിഫലമായും മൊഴിമാറ്റത്തിനുള്ള അവകാശത്തിന്റെ വകയില്‍ 30 കോടി രൂപയുമാകും ലഭിക്കുക. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്നത് ഒരു സയൻസ് ഫിക്ഷനാണ്.