ചലച്ചലത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം അമിതാഭ് ബച്ചന്

ന്യൂഡൽഹി: ചലച്ചലത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് സമ്മാനിച്ചു. രാഷ്ട്രപതിയുടെ ഭവനത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരദാനം നിര്‍വഹിച്ചു. 1969 ലാണ് ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ സ്മരണാര്‍ഥം പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ താമരയും പത്ത് ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.
"രാഷ്ട്രം നല്‍കുന്ന ദാദാസാഹെബ് ഫാല്‍ക്കേ പുരസ്‌കാരം എനിക്കാണെന്ന് അറിഞ്ഞപ്പോള്‍ ആദ്യം എന്റെ മനസില്‍ ഉണ്ടായ സംശയമാണിത്. എനിക്ക് വിരമിക്കാനൊക്കെ സമയമായി. ഇനി വീട്ടില്‍ ഇരുന്നോളു എന്ന് പറയുകയാണോ എന്ന സൂചന തരികയാണോ ഇതിലൂടെ എന്ന്. പക്ഷേ എനിക്ക് ഇനിയും ജോലി ചെയ്യേണ്ടതുണ്ട്. ഇനിയും പൂര്‍ത്തിയാക്കേണ്ട ജോലികള്‍ പലതുണ്ട്. അത് തീര്‍ക്കണം. ആ സമയം ഭാവിയിലും എന്നെ തേടി സിനിമകള്‍ വരുമെന്നാണ് എന്റെ പ്രതീക്ഷ. ഒന്നുമില്ല ഇവിടെ ഇത് പറയുന്നു എന്ന് മാത്രം പുരസ്‌കാരം ഏറ്റ്‌വാങ്ങിയ ശേഷം എന്ന് ബച്ചന്‍ പറഞ്ഞു.