മരട് ഫ്‌ളാറ്റ് പൊളിക്കൽ; ബുധനാഴ്ച മുതൽ പ്രദേശവാസികൾ നിരാഹാര സമരത്തിലേക്ക്


കൊച്ചി: മരടിൽ ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ബുധനാഴ്ച മുതൽ പ്രദേശവാസികൾ നിരാഹാര സമരത്തിലേക്ക്. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ ശക്തമായ സമരമെന്ന് പ്രദേശവാസികൾ പറഞ്ഞു. അതേസമയം, ഫ്‌ളാറ്റ് തകർക്കാനുള്ള സ്ഥോടക വസ്തുക്കൾ ഇന്ന് അങ്കമാലിയിൽ എത്തിക്കും.

മരടിൽ പൊളിക്കുന്ന ഫ്‌ളാറ്റുകൾക്ക് സമീപത്തുള്ള വീടുകൾക്ക് ഇൻഷൂറൻസ് പരിരക്ഷ പോലും സർക്കാർ ഉറപ്പാക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതുകൊണ്ട് തന്നെ ശക്തമായ സമരവുമായി നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. ഫ്‌ളാറ്റുകൾക്ക് സമീപത്ത് താമസിക്കുന്ന ഒട്ടുമിക്കവരും വീടുകൾ ഒഴിഞ്ഞ് പോകുന്ന അവസ്ഥയാണുള്ളത്.

അതേസമയം, നാഗ്പൂരിൽ നിന്നും പാലക്കാട് എത്തിച്ച് സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ ഇന്ന് അങ്കമാലിയിൽ എത്തിക്കും. അങ്കമാലി മഞ്ഞപ്രയിലെ ഗോഡൗണിൽ പോലീസ് കാവലിൽ സൂക്ഷിക്കുന്ന വെടിമരുന്ന്. ജനുവരി 1-ാം തീയതി മുതൽ നിറച്ച് തുടങ്ങും. ജനുവരി 11-ാം തീയതി 11 മണിക്കാണ് ആദ്യ ഫ്‌ളാറ്റ് സ്‌ഫോടനത്തിലൂടെ തകർക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed