അവതാരകനും നടനുമായ‍ ആദിൽ ഇബ്രാഹിം വിവാഹിതനായി


മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും നടനുമായ ആദിൽ ഇബ്രാഹിം വിവാഹിതനായി. തൃശ്ശൂർ സ്വദേശി നമിതയാണ് വധു. ശനിയാഴ്ച കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാതിൽ വച്ചായിരുന്നു വിവാഹസത്ക്കാരം നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നത്. പേളി മാണി, ശ്രീനിഷ് അരവിന്ദ്, റോണി, സഞ്ജു ശിവറാം, അനുമോൾ, ആരിഫ് എം.പി, പേളി മാണി, പാർവതി നമ്പ്യാർ, ശിൽപ ബാല, ഹേമന്ദ് മേനോൾ, അനു മോഹൻ, അവതാരിക അശ്വതി ശ്രീകാന്ത്, സംവിധായകരായ ജിസ് ജോയ്, സലിം അഹമ്മദ്, സംഗീത സംവിധായകൻ ടോണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

article-image

അതേസയമയം, ആദിലിന്റെ വിവാഹാഘോഷത്തിൽ താരമായി മാറിയത് മറ്റൊരു താരദമ്പതികളായിരുന്നു. മലയാളത്തിന്റെ പ്രിയ താരം പേളി മാണിയും നടനും ഭർത്താവുമായ ശ്രീനിഷ് അരവിന്ദുമായിരുന്നു വിവാഹത്തിൽ തിളങ്ങിയത്. ഓഫ് വൈറ്റ് നെറ്റ് സാരിയിൽ‌ സിൽവർ‌ ആഭരണങ്ങളായിരുന്നു പേളി ധരിച്ചിരുന്നത്. കോട്ടും സ്യൂട്ടുമായിരുന്നു ശ്രീനിഷിന്റെ വസ്ത്രം. വിവാഹത്തിനെത്തിയവർ പേളിഷ് ദമ്പതികൾ‌ക്കൊപ്പം ഫോട്ടോ എടുക്കാനും മറിന്നില്ല. ആദിലിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആർ.‍ജെ, വി.ജെ, നടൻ‍, അവതാരകൻ‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച താരമാണ് ആദിൽ ഇബ്രാഹിം. അഭിനയത്തിനും അവതരണത്തിനുമൊപ്പം ബിസിനസ് മേഖലയിലും താരം കഴിവുതെളിയിച്ചിട്ടുണ്ട്. ദുബായിലെ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത് കേരളത്തിലേക്ക് എത്തിയ ആദില്‍ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് പ്രേക്ഷക ശ്രദ്ധപ്പിടിച്ചു പറ്റിയത്. പിന്നാലെ നിരവധി സിനിമകളിൽ വേഷമിടാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.

You might also like

Most Viewed