ഫ്ലക്സുകൾ ഇനി വേണ്ട; ആരാധകരോട് തമിഴ് സുപ്പർ താരങ്ങൾ

ചെന്നൈ: ഫ്ലക്സുകൾ വയ്ക്കുന്നത് ഒഴിവാക്കണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട് താരങ്ങൾ. തമിഴ് നടന്മാരായ വിജയ്, സൂര്യ, അജിത്ത് എന്നിവരാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടോ ഫാൻസ് അസോസിയേഷനുകളുടെ പേരിലോ ഇനി ഫ്ലക്സുകൾ വയ്ക്കരുതെന്ന് താരങ്ങൾ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ചെന്നൈയിൽ ഫ്ലക്സ് വീണ് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് താരങ്ങളുടെ പത്രക്കുറിപ്പ്.