ആലപ്പുഴയില്‍ ഒന്നര വയസ്സുകാരി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നര വയസ്സുകാരിയുടേത് കൊലപാതമെന്ന് സംശയം. പട്ടണക്കാട് കൊല്ലംവെളളി കോളനിയിലെ പെൺകുഞ്ഞിനെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ മാതാവ് സ്ഥിരമായി മര്‍ദ്ദിച്ചിരുന്നതായി മുത്തശ്ശി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.