“ഉൾട്ട” ടീം പയ്യന്നൂരിൽ

പയ്യന്നൂർ: ഗോകുൽ സുരേഷ്, അനുശ്രീ, പ്രയാഗ മാർട്ടിൻ എന്നിവരെ പ്രധാന താരങ്ങളാക്കി തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ഉൾട്ട എന്ന ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂൾ പയ്യന്നൂരിൽ ആരംഭിച്ചു. ഗ്രാമീണ പശ്ചാത്തലത്തിൽ ഹാസ്യത്തിന്‍റെ മേന്പൊടിയോടെ കഥ പറയുന്ന ചിത്രം സിപ്പി ക്രിയേറ്റീവ് വർക്സിന്‍റെ ബാനറിൽ ഡോ.സുഭാഷ് സിപ്പിയാണ് നിർമ്മിക്കുന്നത്. രഞ്ജി പണിക്കർ, രമേഷ് പിഷാരടി, ശാന്തികൃഷ്ണ, കെ.പി.എസി ലളിത എന്നിവരാണ് മറ്റ് താരങ്ങൾ.