അന്പിളി ദേവിയുടേയും ലോവലിന്റെയും ജീവിതം തകർത്തത് ആര്?

എറണാകുളം: ആദിത്യന്റെയും അന്പിളി ദേവിയുടെയും വിവാഹത്തിന് പിന്നാലെയുള്ള വിവാദം കെട്ടങ്ങുന്നില്ല. തന്റെ കുടുംബ ജീവിതം തകർക്കാൻ ഏറ്റവും കൂടുതൽ കളിച്ചത് നടൻ ആദിത്യൻ ആണെന്നാണ് അന്പിളി ദേവിയുടെ മുൻ ഭർത്താവും പ്രശസ്ത ഛായഗ്രഹനുമായ എസ്. ലോവൽ പറയുന്നത്. “അയാൾക്ക് അന്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. അയാളുടെ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി എനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തി. അതിൽ അയാൾ വിജയിച്ചിരിക്കുന്നു. ജീവിതം നഷ്ടപ്പെട്ടത് എനിക്ക് മാത്രമാണ്. ലോവൽ പറയുന്നു. പ്രണയ വിവാഹമായിരുന്നു. ഇരു വീട്ടുകാരുടെയും അനുവാദത്തോടെയും ആശിർവാദത്തോടെയും ആഘോഷപൂർവം 2009 മാർച്ച് 27 നായിരുന്നു വിവാഹം നടന്നത്. എട്ടു വർഷം ഒന്നിച്ചു ജീവിച്ചു. എട്ടു മാസം മുന്പ് വിവാഹബന്ധം വേർപ്പെടുത്തി. ആദിത്യനുമായുള്ള വിവാഹ വാർത്ത അറിഞ്ഞപ്പോൾ ഞാൻ അന്പിളിയുടെ അച്ഛനെ വിളിച്ചു. ആരുടെ കൂടെ ജീവിക്കണം എന്നത് അന്പിളിയുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, എന്റെ കുഞ്ഞിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന് പറഞ്ഞു. ഞാൻ ഫോൺവെച്ച് അഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ ആദിത്യന്റെ സുഹൃത്ത് എന്നു പറഞ്ഞ് ഏതോ ഒരു ഗുണ്ട എന്നെ വിളിച്ച് മിണ്ടാതിരുന്നില്ലെങ്കിൽ എന്നെ കൊന്നു കളയും എന്നു ഭീഷിണി മുഴക്കി”. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലോവൽ വ്യക്തമാക്കി.
വിവാഹമുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് അന്പിളി ദേവിയും ആദിത്യനും നേരത്തെ മറുപടി നൽകിയിരുന്നു.