ഇന്ത്യ എ− ഇംഗ്ലണ്ട് ലയൺസ് മത്സരത്തിനിടെ തേനീച്ചയുടെ ആക്രമണം; അഞ്ച് പേർ ആശുപത്രിയിൽ


തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് േസ്റ്റഡിയത്തിൽ എത്തിയ കാണികൾക്ക് തേനീച്ച കുത്തേറ്റു. ഇന്ത്യ എ −ഇംഗ്ലണ്ട് ലയൺസ് മത്സരം കാണാനെത്തിയവർക്കാണ് തേനീച്ച കുത്തേറ്റത്. അഞ്ച് പേരെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പതിനഞ്ചു മിനിറ്റോളം മത്സരം നിർത്തി വച്ചു.

ഇംഗ്ലണ്ട് ലയൺസ്− ഇന്ത്യ എ നാലാം മത്സരം നടക്കുന്നതിനിടെയായിരുന്നു സംഭവം. േസ്റ്റഡിയത്തിന്റെ നാലാം നിലയിലിരുന്ന കാണികൾക്കാണ് കുത്തേറ്റത്. കാണികളിൽ‍ ഒരാൾ‍ ഗാലറിയിലുണ്ടായിരുന്ന തേനീച്ച കൂട് ഇളക്കാൻ ശ്രമിച്ചതോടെയാണ് കുത്തേറ്റതെന്നാണ് സൂചന.

You might also like

  • Straight Forward

Most Viewed