ആ​സി​ഫും ​ ​പാ​ർവ്​വ​തിയും വീണ്ടും


കൊച്ചി: സിദ്ധാർത്ഥ ശിവ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയിലൂടെ ആസിഫ് അലിയും പാർവ്വതിയും വീണ്ടുമെത്തുന്നു. ടേക്ക് ഓഫ് എന്ന സിനിമയിലാണ് ആസിഫും പാർവ്വതിയും ആദ്യം ഒന്നിച്ചഭിനയിക്കുന്നത്. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ഉയരെയിൽ അഭിനയിക്കുകയാണ് ഇപ്പോൾ ഇരുവരും. മാർച്ചിൽ സിദ്ധാർത്ഥ ശിവയുടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് ചിത്രം നിർമ്മിക്കുന്നത്.റിലീസിന് ഒരുങ്ങുന്ന സൈലൻസർ, മൊഹബത്തിൻ കുഞ്ഞബ്ദുള്ള, പെങ്ങളില, ലവ് എഫ്.എം എന്നീ സിനിമകളുടെ നിർമ്മാതാവാണ് ബേനസീർ.

You might also like

  • Straight Forward

Most Viewed