ജയലളിതയുടെ അനന്തരവനെ മുഖ്യമന്ത്രിയാക്കാൻ നീക്കം


ചെന്നൈ: മുഖ്യമന്ത്രിയാകാന്‍ ക‍ഴിയില്ലെന്നുറപ്പായതോടെ തന്‍റെ വിശ്വസ്തരെ ആരെയെങ്കിലും നിയമസഭാ കക്ഷി നേതാവാക്കുകയാണ് ശശികലയുടെ ലക്ഷ്യം. ജയലളിതയുടെ അനന്തരവന്‍ ദീപകിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാനുള്ള നീക്കവും ശശികല നടത്തുന്നതായാണു സൂചന. ജയലളിതയുടെ അനന്തരവന്‍ എന്ന തമി‍ഴ്മക്കളുടെ വികാരം ഉപയോഗപ്പെടുത്താനായിരിക്കും ശശികലയുടെ തന്ത്രം. അതേസമയം, ജയലളിതയുടെ അതേ സ്വഭാവവിശേഷങ്ങളുള്ള ശരീരഭാഷയുമുള്ള ദീപയെ അകറ്റിനിര്‍ത്തുക എന്ന ലക്ഷ്യവും ശശികലയ്ക്കുണ്ട്. ദീപ ജയകുമാറിന്‍റെ സഹോദരനാണ് ദീപക്. ജയലളിതയുടെ മരണാനന്തര ചടങ്ങുകളില്‍ ശശികലയോടൊപ്പം ദീപകുമുണ്ടായിരുന്നു. ദീപയെ ചടങ്ങുകളില്‍ പങ്കെടുപ്പിച്ചില്ലെങ്കിലും ശശികലയും ദീപകും തമ്മില്‍ നല്ല ബന്ധം ഉടലെടുത്തിരുന്നു.ദീപകിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി ശശികല പുതിയൊരു പരീക്ഷണത്തിനു കൂടി മുതിര്‍ന്നേക്കുമെന്ന സൂചന ശക്തമാണ്.

 

You might also like

Most Viewed