ശാലു മേനോൻ വിവാഹിതയാകുന്നു


കോട്ടയം : സിനിമ - സീരിയല്‍ നടിയും, നർത്തകിയുമായ ശാലു മേനോന്‍ വിവാഹിതയാകുന്നു. കൊല്ലം സ്വദേശി സജി.ജി.നായരാണ് വരന്‍. സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തിൽ വെച്ചായിരിക്കും വിവാഹം.

സിനിമാ - സീരിയലിലൂടെ പരിചിതയായ ശാലു മേനോന്‍ സോളാര്‍ കേസ് വിവാദത്തിലാക്കപ്പെട്ട ശേഷം അഭിനയ രംഗത്ത് സജീവമായിരുന്നില്ല. സോളാര്‍ കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനുമായുള്ള ബന്ധമാണ് ശാലുവിനെ കേസില്‍ പെടുത്തിയത്. എന്നാൽ നൃത്തരംഗത്ത് ശാലു സജീവമായിരുന്നു. ഇപ്പോള്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തി വരികയാണ്.

You might also like

Most Viewed