അര്‍ണാബ് ഗോസ്വാമിക്കെതിരെ സാക്കിര്‍ നായിക്കിന്റെ മാനനഷ്ടക്കേസ്


ദില്ലി : ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ചാനലിനുമെതിരെ വിവാദ മതപ്രഭാഷകനായ സാക്കിര്‍ നായിക്ക് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നും തനിക്കെതിരെ മാധ്യമ വിചാരണം നടത്തുന്നുവെന്നും കാണിച്ചാണ് 500 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചതായി സാക്കിര്‍ നായിക്കിന്റെ അഭിഭാഷകന്‍ അറിയിച്ചു.

ടൈംസ് നൗ സിഇഒ അവിനാശ് കൗള്‍, ടൈംസ് ഗ്ലോബല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ ലല്ല എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തിയെന്നും തന്റേയും മുസ്‌ലിം ജനതയുടേയും മതവികാരം വ്രണപ്പെടുത്തിയെന്നും നോട്ടീസില്‍ പറയുന്നു.

സാക്കിര്‍ നായിക്കിനെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയ എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് സാക്കിര്‍ നായിക്കിന്റെ അഭിഭാഷകന്‍ പറഞ്ഞു.

You might also like

Most Viewed