പ്രളയത്തിൽപ്പെട്ട വാഹനങ്ങൾ സർവീസ് ചെയ്യാൻ മെഴ്സിഡൻബെൻസ്
കൊച്ചി: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് ആശ്വാസവുമായി ആഡംബര കാർ നിർമ്‍മാതാക്കളായ മെഴ്‌സിഡസ്−ബെൻസ് രംഗത്ത്. കൊച്ചി, കോഴിക്കോട്, കോലാപുർ, സാംഗ്ലി, വഡോദര തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കന്പനി നിരവധി സേവനങ്ങൾ ലഭ്യമാക്കും. ഈ നഗരങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്കത്തിൽപ്പെട്ട വാഹനങ്ങൾക്ക് അടിയന്തര പരിശോധന നടത്താനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കേരളം, പശ്ചിമ മഹാരാഷ്‌ട്ര, വടക്കൻ കർണാടക തുടങ്ങിയ സ്ഥലങ്ങളിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 48.60 ലക്ഷം രൂപയും കന്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

