പ്രീതിയുടെ പുതുതലമുറ മിക്സർ ഗ്രൈൻഡർ കേരള വിപണിയിൽ
കൊച്ചി: പോഷകാംശങ്ങൾ പൂർണമായും നിലനിർത്തുന്ന അരയ്ക്കലിനായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിക്സർ ഗ്രൈൻഡർ പ്രീതി സോഡിയാക് 2.0 കേരള വിപണിയിൽ. കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രീതി കിച്ചൺ അപ്ലയൻസസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എസ്. സുബ്രഹ്മണ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ജനറൽ മാനേജർ മാർക്കറ്റിംഗ് ജി. ശ്വേത സാഗർ ഓണം പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചു. നാഷണൽ സെയിൽസ് മാനേജർ ആർ. ബാലാജി, സീനിയർ ബ്രാഞ്ച് മാനേജർ എസ്. അരുൺ തുടങ്ങിയവരും പങ്കെടുത്തു.

