മരുന്നുകളുടെ ഓൺലൈൻ വിൽപനയ്ക്ക് ലൈസൻസ് ആവശ്യമില്ല ; ഇ-ഫാർമസി
ന്യൂഡൽഹി: മരുന്നുകളുടെ ഓൺലൈൻ വിൽപനയ്ക്ക് ലൈസൻസ് ആവശ്യമില്ലെന്ന വാദവുമായി ഇ-ഫാർമസികൾ ഡൽഹി ഹൈക്കോടതിയിൽ. ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലയായി സ്വിഗ്ഗി ചെയ്യുന്നതുപോലെ തങ്ങളും വിതരണം മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ സ്വിഗ്ഗിക്ക് ഭക്ഷണം വിതരണം ചെയ്യാൻ റസ്റ്റോറന്‍റ് ലൈസൻസ് വേണ്ട. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾ ഓൺലൈൻ ആയി ഓർഡർ ചെയ്യുന്ന മരുന്ന് വിതരണം ചെയ്യുന്ന തങ്ങൾക്കും ലൈസൻസ് ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റീസ് ഡി.എൻ പട്ടേലും ജസ്റ്റീസ് സി. ഹരി ശങ്കറും ഉൾപ്പെട്ട ബെഞ്ചിനെ ഇ−-ഫാർമസികൾ അറിയിച്ചു.
ഹൈക്കോടതി ഓൺലൈൻ മരുന്നുവിതരണം വിലക്കിയിട്ടും തുടർന്നും വിതരണം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇ-−ഫാർമസികൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് ഇ−-ഫാർമസികളുടെ ഭാഗം കോടതി കേട്ടത്. കേന്ദ്ര സർക്കാരും ഇ−-ഫാർമസികൾക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്. ഇ-−ഫാർമസികൾക്ക് പ്രത്യേക നിയമനിർമ്മാണം പരിഗണനയിലാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സപ്റ്റംബർ 24ന് പരാതിയിൽ വീണ്ടും വാദം കേൾക്കും.

