2019 നിൻജ 1000 വിപണിയിലെത്തി

കൊൽക്കത്ത : ഇന്ത്യ കാവസാക്കി മോട്ടോഴ്സ് (ഐ.കെ.എം) അവതരിപ്പിച്ച ‘2019 നിൻജ 1000’ വിപണിയിലെത്തി.ഇറക്കുമതി ചെയ്ത സെമി നോക്ക്ഡ് ഡൗൺ കിറ്റുകൾ പുണെയിലെ ശാലയിൽ സംയോജിപ്പിച്ചാണ് ഐ.കെ.എം ‘2019 നിൻജ 1000’ അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പ്, പച്ച എന്നീ രണ്ട് നിറങ്ങളിൽ പുറത്തിറങ്ങുന്ന 2019 നിൻജ 1000 ബൈക്കിൽ ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ത്രീ മോഡ് കാവസാക്കി ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സംവിധാനങ്ങൾ ഉണ്ട്.
മികച്ച യാത്രാസുഖവും കിടയറ്റ ടൂറിങ് ക്ഷമതയുമുള്ള ‘നിൻജ 1000’ ബൈക്കിന് ബൈക്കിന് കരുത്തേകുന്നത് 1,043 സി സി, 16 വാൽവ്, ഇൻ ലൈൻ ഫോർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ്. 10,000 ആർ പി എമ്മിൽ 140 ബി എച്ച് പി വരെ കരുത്തും 7,300 ആർ പി എമ്മിൽ 111 എൻ എം ടോർക്കുമാണ് ഈ എഞ്ചിൻ സൃഷ്ടിക്കുക. 19 ലീറ്റർ സംഭരണ ശേഷിയുള്ള ഇന്ധന ടാങ്കോടെ എത്തുന്ന ബൈക്കിന്റെ ഭാരം 239 കിലോഗ്രാമാണ്. ഡൽഹി ഷോറൂമിൽ 9.99 ലക്ഷം രൂപ.